കൊയിലാണ്ടി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രതിമാസ പരിപാടിയായ മൻ കി ബാത്തിൻ്റ ഔദ്യോഗിക പോസ്റ്റർ കേരള ബി.ജെ.പി.നേതാവായ അഡ്വ.വി.പി.ശ്രീപത്മനാഭൻ്റത്. കഴിഞ്ഞ മാസം ലക്ഷദ്വീപിൽ വികസന പദ്ധതികൾ ഉൽഘാടനം ചെയ്യാനെത്തിയപ്പോൾ പ്രധാനമന്ത്രി ദ്വീപ് നിവാസികളുമായി സംവദിച്ചിരുന്നു. ഇത് മലയാളത്തിലേക്കും, പ്രധാനമന്ത്രിക്ക് ഹിന്ദിയിലേക്കു തർജമ ചെയ്തത് ശ്രീപത്മനാഭനായിരുന്നു.
വളരെ കൃത്യതയോടെയായിരുന്നു തർജമ. ഈ ഫോട്ടൊയാണ് നാളെ 11 മണിക്ക് പ്രക്ഷേപണം ചെയ്യുന്ന മൻകി ബാത്തിൻ്റെ ഔദ്യോഗിക പോസ്റ്റർ ആയി കേന്ദ്ര സർക്കാർ പുറത്തിറക്കിയത്. ബി.ജെ.പിയുടെ സംസ്ഥാന വെക്താവാണ് ശ്രീപത്മനാഭൻ. ചാനൽ ചർച്ചകളിലും സജീവമാണ്. കോഴിക്കോട് ഉള്ള്യേരി തെരുവത്ത് കടവ് സ്വദേശിയാണ്. എ.ബി.വി.പി.യുടെയും, യുവമോർച്ചയുടെയും വിവിധ ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്. കോഴിക്കോട് ബാറിലാണ് പ്രാക്ടീസ് ചെയ്യുന്നത്.