യൂണിറ്റി റസിഡന്‍സ് അസോസിയേഷന്റെ മാലിന്യമുക്ത കാമ്പയിന്‍: പയ്യോളിയില്‍ പ്രവർത്തനങ്ങൾക്ക് തുടക്കം

news image
Oct 2, 2024, 6:05 am GMT+0000 payyolionline.in

 

പയ്യോളി: പയ്യോളി യൂണിറ്റി റസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ‘മാലിന്യമുക്ത നവ കേരളം’ ജനകീയ കാമ്പയിന്‍ പയ്യോളി മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി.കെ. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റി അസോസിയേഷന്‍ പ്രസിഡണ്ട് എം.വി. നാരായണന്‍ അധ്യക്ഷം വഹിച്ചു.

വാര്‍ഡ് കൗണ്‍സിലര്‍ ഖാലിദ് കോലാരകണ്ടി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.വി. പ്രജീഷ് കുമാര്‍ എന്നിവര്‍ പരിപാടിയില്‍ പ്രസംഗിച്ചു. പരിപാടിയില്‍ തരിപ്പയില്‍ ശശീന്ദ്രന്‍ സ്വാഗതവും, കണ്ടന്‍റെവിട റഹീം നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe