കോഴിക്കോട് : ഉള്ളിയേരിയിൽ രക്തസമ്മര്‍ദം കുറഞ്ഞ് തോട്ടില്‍ വീണ് ബോധം നഷ്ടപ്പെട്ടയാളുടെ ജീവൻ രക്ഷിച്ച് പുരുഷുനെന്ന വയോധികൻ. കല്ലട്ട കുളങ്ങര താഴെ വയലിലാണ് സംഭവം. തോട്ടില്‍ വീണ നാറാത്ത് വെസ്റ്റ് സ്വദേശി കാസിമിനെ അതുവഴി വന്ന പുരുഷു രക്ഷിക്കുകയായിരുന്നു. ഒരാൾ തോട്ടില്‍ കമഴ്ന്നു കിടക്കുന്നത് പുരുഷു കാണുകയും ഓടിയെത്തി പുറത്തെടുത്ത് രക്ഷിക്കുകയുമായിരുന്നു.
അബോധാവസ്ഥയില്‍ ആയ കാസിമിനെ രക്ഷിക്കാന്‍, പുരുഷു അടുത്ത കടയില്‍ വന്ന് ആളുകളെ വിളിച്ചുകൂട്ടി. തുടർന്ന് എല്ലാവരും എത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പുരുഷു സന്ദര്‍ഭോചിതമായ ഇടപെടല്‍ കാരണമാണ് വിലപ്പെട്ട ജീവന് രക്ഷിക്കാന്‍ ആയത്. കോഴിക്കോട് ഉള്ളിയേരി പൊയിലുങ്കത്തായ സ്വദേശിയാണ് പുരുഷു.