കൊയിലാണ്ടി : രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ 99 – ആം പിറന്നാൾ ദിനമായ വിജയദശമി നാളിൽ കൊയിലാണ്ടി ഖണ്ഡിൽ പഥ സഞ്ചലനവും പൊതുപരിപാടിയും നടന്നു.പഥസഞ്ചലനം കീഴൂർ വായനശാലക്ക് സമീപത്തുനിന്നും ആരംഭിച്ച് പള്ളിക്കര റോഡിലൂടെ പെരുമാൾപുരം ശിക്ഷേത്ര മൈതാനിയിൽ സമാപിച്ചു. പൊതുപരിപാടിക്ക് തൊട്ടുമുൻപ് അടുത്ത വർഷത്തെ കേസരി വാരികയുടെ പ്രചാര മാസ പ്രവർത്തനങ്ങളുടെ ഉദ്ഘാടന കർമ്മം മാനനീയ ഖണ്ഡ് സംഘചാലക് വി.എം.രാമകൃഷ്ണനിൽ നിന്നും കെ രാജൻ ആദ്യ കോപ്പി ഏറ്റു വാങ്ങികൊണ്ട് നടന്നു.
തുർന്നു നടന്ന പൊതുപരിപാടിയിൽ കൊയിലാണ്ടി ഖണ്ഡ് കാര്യവാഹ്കെ. ഷാജി സ്വാഗത പ്രാഭാഷണം നടത്തി. മാനനീയ ഖണ്ഡ് സംഘചാലക് വി.എം.രാമകൃഷ്ണൻ്റെ സാന്നിധ്യത്തിൽ ഗിന്നസ് ബുക്ക് റെക്കോർഡ് വിന്നർ ഗിന്നസ് സുധീഷ് പയ്യോളി അധ്യക്ഷത വഹിച്ചു. കാര്യപരിപാടിയിൽ രാഷ്ട്രീയ സ്വയംസേവക സംഘം ഉത്തര കേരള പ്രാന്ത സഹകാര്യവാഹ് പി പി സുരേഷ് ബാബു ബൗദ്ധിക് നടത്തി.തുടർന്ന് ഖണ്ഡ് സഹകാര്യവാഹ് കെ.രാജേഷ് കൃതജ്ഞത പ്രകാശിപ്പിച്ചു.