കൊയിലാണ്ടി : ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ബിജെപി നേതാവിനെ സംരക്ഷിക്കുന്ന സിപിഎം – ബിജെപി കൂട്ടുകെട്ടിനെതിരെ കോൺഗ്രസ് കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ മുരളീധരൻ തോറോത്ത്, രാജേഷ് കീഴരിയൂർ, സി പി മോഹനൻ, മനോജ് കാപ്പാട്, അജയ് ബോസ്, ഇ എം ശ്രീനിവാസൻ, രാമൻ ചെറുവക്കാട്, കെ സുനിൽ കുമാർ, വത്സരാജ് വി കെ, റാഷിദ് മുത്താമ്പി, അഭിനവ് കണക്കശേരി, വി കെ ശശിധരൻ, സുരേഷ് ബാബു, ഷീബ അരീക്കൽ, ജിഷ പുതിയേടത്ത് എന്നിവർ നേതൃത്വം നൽകി.