കൊയിലാണ്ടി : വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ മുന്നണി ഇലക്ഷൻ കമ്മീഷനിലേക്ക് നടത്തിയ മാർച്ചിൽ രാഹുൽ ഗാന്ധിയെയും, സഹ എം പി മാരെയും അറസ്റ്റ് ചെയ്ത കേന്ദ്ര ഗവണ്മെന്റ് നടപടിയിൽ പ്രതിഷേധിച്ച് കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എൻ മുരളീധരൻ തോറോത്ത്, ഡിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ. കെ വിജയൻ, വി പി ഭാസ്കരൻ, രാജേഷ് കീഴരിയൂർ, വി ടി സുരേന്ദ്രൻ വി വി സുധാകരൻ, പി വി വേണുഗോപാലൻ, അരവിന്ദൻ മാസ്റ്റർ, ബ്ലോക്ക് ഭാരവാഹികളായ കെ. ഉണ്ണികൃഷ്ണൻ , ഇ എം ശ്രീനിവാസൻ, സുനിൽ കുമാർ വിയ്യൂർ, അജയ് ബോസ്, അൻസാർ കൊല്ലം, എൻ.ദാസൻ, കെ പി വിനോദൻ, വി പി പ്രമോദ്, വി കെ ശോഭന, റാഷിദ് മുത്താമ്പി, കെ എം സുമതി, കെ നാണി, എ. എം ദേവി എന്നിവർ നേതൃത്വം നൽകി.