കൊയിലാണ്ടി: കൊയിലാണ്ടിയിലെ സുരക്ഷ പെയിൻ & പാലിയേറ്റിവിന് കാനത്തിൽ ജമീല എം.എൽ.എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും അനുവദിച്ച ആംബുലൻസിൻ്റെ ഫ്ലാഗ് ഓഫ് കർമ്മം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. കെ.ടി.സിജേഷ് അധ്യക്ഷത വഹിച്ചു. കാനത്തിൽ ജമീല എം.എൽ.എ ആശംസയർപ്പിച്ച് സംസാരിച്ചു.
മുൻ എം.എൽ.എ കെ.ദാസൻ, ടി.കെ.ചന്ദ്രൻ, കെ. ചിന്നൻ നായർ, ഇ.എസ് രാജൻ, അഡ്വ. കെ രാധാകൃഷ്ണൻ, ബി.പി ബബീഷ്, എ.പി.സുധീഷ്, വി.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.ആംബുലൻസ് ഉദ്ഘാടനത്തിൻ്റെ ഭാഗമായി ലഹരിക്കെതിരെ മനുഷ്യചങ്ങല സംഘടിപ്പിച്ചു. നിരവധി പേർ അണി ചേർന്ന മനുഷ്യചങ്ങലയിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. ലഹരിക്കെതിരെ സന്ദേശവുമായി ചിത്രകാരൻമാർ ചിത്രങ്ങൾ വരച്ചു. രംഭ രവി, പി.കെ അശോകൻ, സി.ടി. അനി എന്നിവർ നേതൃത്വം നൽകി.