പയ്യോളി: പയ്യോളി നഗരസഭയില് ഒരു കോടി ഇരുപത് ലക്ഷം രൂപ ചെലവിട്ട് പണിത മത്സ്യ മാർക്കറ്റിനോട് അവഗണ അവസാനിപ്പിക്കണമെന്ന് സി.പി.ഐ മേലടി ബ്രാഞ്ച് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. കെ.ബാബു മന്ത്രിയായിരുന്ന കാലത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് മാർക്കറ്റ് പണിതത്. 20ലക്ഷം രൂപ ഉപയോഗിച്ച് പണിത ശുചീകരണ പ്ലാൻ്റ് നേരത്തെ തന്നെ പ്രവർത്തനമില്ലാതെ നശിച്ചുപോയിരുന്നു. ഇപ്പോൾ മാർക്കറ്റിന് മുന്നിൽ പുതിയ ഷോപ്പിംഗ് കോംപ്ലക്സ് പണിയുമ്പോൾ മാർക്കറ്റിലേക്ക് നേരയുള്ള വഴി അനുവദിക്കണമെന്നും തൊഴിലാളികൾക്ക് നൽകിയ ഉറപ്പുകൾ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു.
![](https://payyolionline.in/wp-content/uploads/2025/02/payyoli-add-Recovered-42.jpg)
റസിയ ഫൈസൽ -സെക്രട്ടറി, സുധീഷ് രാജ് കൂടയിൽ – അസിസ്റ്റന്റ് സെക്രട്ടറി
കോലാരി കണ്ടി ഹംസ നഗറിൽ ചേർന്ന മേലടി ബ്രാഞ്ച് സമ്മേളനം സി പി ഐ മണ്ഡലം സെക്രട്ടറി അഡ്വ: എസ്.സുനിൽ മോഹൻ ഉദ്ഘാടനം ചെയ്തു. വി.എം.ഷാഹുൽ ഹമീദ് അദ്ധ്യക്ഷ വഹിച്ചു. കെ.കെ.വിജയൻ പതാക ഉയർത്തി.കെ.സി സതീശൻ അനുശോചന പ്രമേയവും കെ.കെ.വിജയൻ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. ജില്ല എക്സിക്യുട്ടീവ് മെമ്പർ ആ. സത്യൻ രാഷ്ട്രീയ റിപ്പോർട്ടം റസിയ ഫൈസൽ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടറേറ്റ് മെമ്പർ കെ.ശശിധരൻ, പയ്യോളി ലോക്കൽ സെക്രട്ടറി ഇരിങ്ങൽ അനിൽ കുമാർ , കെ.വി.കരീം, പവിത്രൻ എന്നിവർ സംസാരിച്ചു. റസിയ ഫൈസൽ സ്വാഗതവും സുധീഷ് രാജ് കൂടയിൽ നന്ദിയും പറഞ്ഞു. പയ്യോളിയുടെ നെല്ലറയായ ഇത്തിൽ ച്ചിറ പാടശേഖരത്തെ തോട് പുന:സ്ഥാപിച്ച് കൃഷിക്ക് അനുയോജ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സെക്രട്ടറിയായി റസിയ ഫൈസലിനെയും സുധീഷ് രാജ് കൂടയിലിനെ അസിസ്സിന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു.