കോഴിക്കോട് : ലാൽ രഞ്ജിത്തിന്റെ മാലിദ്വീപ് ജീവിതാനുഭവങ്ങൾ പ്രമേയമാകുന്ന ‘കീനെ റംഗളു’ കോഴിക്കോട് കെ പി കേശവമേനോൻ ഹാളിൽ എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ പ്രകാശനം ചെയ്തു. മാതൃഭൂമി ബുക്സാണ് പ്രസാധകർ. റീഡേഴ്സ് കലക്ടീവ് സംഘടിപ്പിച്ച പരിപാടി പ്രശസ്ത എഴുത്തുകാരൻ യുകെ കുമാരൻ ഉദ്ഘാടനം ചെയ്തു. ഡോക്ടർ യു ഹേമന്ത് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സജീഷ് നാരായണൻ സ്വാഗതം പറഞ്ഞു.
ഡോ:രതീഷ് കാളിയാടൻ പുസ്തകം ഏറ്റു വാങ്ങി. അനിൽ വെങ്കോടും ഡോ: കെ എസ് വാസുദേവനും പുസ്തകപരിചയം നടത്തി. അഡ്വ. കെ സത്യൻ, പ്രദീപ് ഹുഡിനോ,
വി പി രാജീവൻ, മഠത്തിൽ രാജീവൻ, കെ വി ശശി, നിധീഷ് നടേരി, ശശി കോട്ടിൽ,
രാധാകൃഷ്ണൻ എടച്ചേരി, ക്ഷേമ കെ തോമസ്, ലിൻസി ആൻ്റണി, ഹസീന ഇ വി, അനിൽ കാഞ്ഞിലശ്ശേരി, മധു കിഴക്കയിൽ, ബാബു കൊളപ്പള്ളി, ഡോ.പ്രഭാകരൻ പി.വി, റഫീക്ക് ഹൈഡേക്കർ, ജോയ്ലോനപ്പൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച പരിപാടിയിൽ കലാസാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. കൃഷോഭ് പൈങ്ങോട്ടുപുറത്തിന്റെ സോപാന സംഗീതത്തോടെ ആരംഭിച്ച പരിപാടിയിൽ സംഘാടക സമിതി കോർഡിനേറ്റർ മധു ബാലൻ നന്ദി രേഖപ്പെടുത്തി.