മൂടാടി: ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി മൂടാടി ഗ്രാമ പഞ്ചായത്തിലെ 230 ഭവന രഹിതരായ കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകി. ഒൻപത് കോടി 20 ലക്ഷം രൂപയാണ് ഗ്രാമ പഞ്ചായത്ത് ഇതിനായി ചെലവഴിച്ചത്. പട്ടികജാതി വിഭാഗം, മത്സ്യ തൊഴിലാളികൾ എന്നിവർക്ക് ഒന്നാ ഘട്ടത്തിലും പൊതു വിഭാഗത്തിൽ ഉള്ളവർക്ക് രണ്ടാം ഘട്ടത്തിലുമാണ് വീട് നിർമാണം പൂർത്തിയാക്കാൻ കഴിഞ്ഞത്. ലൈഫ് സംഗമവും താക്കോൽ ദാനവും തദ്ദേശ സ്വയംഭരണ എക്സ്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിർവ്വഹിച്ചു.കേരള സർക്കാരിൻ്റ ‘ഭവന രഹിതരില്ലാത്ത കേരളമെന്ന’ ലക്ഷ്യ സാക്ഷാത്കാരത്തിൻ്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കാൻ കഴിഞ്ഞതെന്ന് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം എം.പി. ശിവാനന്ദൻ, പഞ്ചായത് വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ചൈത്ര വിജയൻ, സ്ഥിരം സമിതി അധ്യക്ഷരായ കെ. ജീവാനന്ദൻ മാസ്റ്റർ, എം.കെ. മോഹനൻ, ടി.കെ. ഭാസ്കരൻ, എം.പി. അഖില, ബ്ലോക്ക് മെമ്പർ സുഹ ഖാദർ, വാർഡ് മെമ്പർ മാരായ പപ്പൻ മൂടാടി, റഫീഖ് പുത്തലത്ത്, പാർട്ടി നേതാക്കളായ കെ. സത്യൻ, എൻ.വി. എം. സത്യൻ, ചേനോത്ത് ഭാസ്കരൻ മാസ്റ്റർ, പി.എൻ.കെ.അബ്ദുള്ള, റസൽ നന്തി, കെ.പി. മോഹനൻ എന്നിവർ സംസാരിച്ചു. പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ സ്വാഗതവും സെക്രട്ടറി ജിജി നന്ദിയും പറഞ്ഞു.