വടകര: ജി വി എച്ച് എസ് (ടി എച്ച് എസ്) വടകരയുടെ നാഷണൽ സർവീസ് സ്കീമിൻ്റെയും വടകര ഗവ. ആയുർവേദ ആശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിൽ ‘സുഖദം’ എന്ന പേരിൽ വടകര ടി എച്ച് എസ് ൽ ആയുർവേദക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പിൻ്റെ ഉദ്ഘാടനം വടകര മുൻസിപാലിറ്റി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു പ്രേമൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പർ വി.പി നിത , പി.ടി.എ പ്രസിഡണ്ട് കരുണാകരൻ കടമേരി , ഡോ. ബീഗം യാസ്മിൻ ഹുസ്സയിൻ, ഡോ. .പി.ടി രേഷ്മ , എൻ എസ് എസ് പ്രോഗ്രം ഓഫീസർ എസ്. ശ്രീലത എന്നിവർ സംസാരിച്ചു.