വടകര : വടകര വില്ല്യാപ്പള്ളിക്കു സമീപം കുനിത്താഴയിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനു മുകളിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ തെങ്ങ് കടപുഴകി വീണ് യാത്രക്കാരൻ മരിച്ചു.
വില്ല്യാപ്പള്ളി കുന്നുമ്മായിന്റെവിട മീത്തൽ ദാമോദരൻ്റെ മകൻ പവിത്രൻ (64) ആണ് മരിച്ചത്. രാവിലെ 11 മണിയോടെയായിരുന്നു അപകടം.
പരുക്കേറ്റ പവിത്രനെ വടകര സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വടകര ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.