വടകരയിൽ പനി ബാധിച്ച് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു

news image
Sep 16, 2026, 7:34 am GMT+0000 payyolionline.in

വടകര: പനി ബാധിച്ച് ചികിത്സയിലായിരുന്ന പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു. കൈനാട്ടി മുട്ടുങ്ങൽ കാളിയാരവിട മണ്ടോടി സാജിദിന്റെ മകൾ സജ ഫാത്തിമ (15) ആണ് മരണപ്പെട്ടത്. വടകര എം.യു.എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കടുത്ത പനിയെ തുടർന്ന് ചികിത്സയിലായിരുന്ന സജ ഫാത്തിമയുടെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. മാതാവ്: ഹസീന. സഹോദരങ്ങൾ: സാനിയ മിർസ, മുഹമ്മദ് സഹൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe