വടകര : വടകര കല്ലേരിയിൽ ഓടിക്കൊണ്ടിരുന്ന ലോറി കത്തിനശിച്ചു. കുനിങ്ങാട് ഭാഗത്ത് നിന്ന് വടകര ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി .ലോറി പൂർണ്ണമായി കത്തി നശിച്ചു. സംഭവത്തെ തുടർന്ന് കുനിങ്ങാട് – വില്യാപ്പള്ളി വടകര റൂട്ടിൽ ഗതാഗതം തടസ്സപ്പെട്ടു.
പാലക്കാട് കോങ്ങോട് ചെറായി സ്വദേശി ചെറിയ പുറത്ത് വീട്ടിൽ അബു താഹിറാണ് വാഹനത്തിൻ്റ ഡ്രൈവർ. പഴയ റഫ്രിജറേറ്ററിൻ്റ ഭാഗങ്ങളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. വൈദ്യുതി ലൈനിൽ തട്ടി തീ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇതു സംബന്ധിച്ച് അന്വേഷണം നടത്തുകയാണ്.