വയനാടിൻ്റെ പുനർനിർമ്മിതിക്ക് സ്വന്തം കാർ സംഭാവനയായി നൽകി തിക്കോടി സ്വദേശി ജി കെ ബാബു 

news image
Aug 11, 2024, 4:54 pm GMT+0000 payyolionline.in

പയ്യോളി: വയനാട്ടിലെ ദുരിത ബാധിതർക്ക് ഡിവൈഎഫ്ഐ നിർമിച്ചു നൽകുന്ന വീടുകളുടെ നിർമ്മാണത്തിനായി തിക്കോടി തെരുവിലെ ഗുരിക്കൾ കണ്ടി കിഴക്കയിൽ ജി കെ ബാബു  തന്റെ ആൾട്ടോ 800(1500 സിസി) കാർ  കൈമാറി. സിപിഐ എം തൃക്കോട്ടൂർ ബ്രാഞ്ച് അംഗവും, സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തകനും, ബാലസംഘം യൂണിറ്റ് കൺവീനറുമാ ണ്  ബാബു.

 

വയനാടിന്റെ പുനർ നിർമ്മിതിക്ക്  സംഭാവനയായി നൽകിയ കാറിൻ്റെ താക്കോൽ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പി അനൂപ് ജി കെ ബാബുവിൽ നിന്നും ഏറ്റുവാങ്ങുന്നു

ഡിവൈഎഫ്ഐ  പയ്യോളി ബ്ലോക്ക്‌ സെക്രട്ടറി  പി അനൂപ് കാർ ഏറ്റുവാങ്ങി. മേഖല സെക്രട്ടറി വിജീഷ് പുൽപ്പാണ്ടി,  ട്രഷറർ വിഷ്ണു എസ് ചന്ദ്ര, യൂണിറ്റ്  പ്രസിഡന്റ്‌ ഇ സി അശ്വന്ത്,  എ വി ഷിബു, എം സ്വരൂപ്‌, അജയ് ബാബു എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe