വായനയുടെ സന്ദേശമുയർത്തി വനിതാവേദി പ്രവർത്തകർ

news image
Jun 20, 2026, 6:05 am GMT+0000 payyolionline.in

നന്തി ബസാർ: അന്താരാഷ്ട്ര വായനാദിനത്തോടനുബന്ധിച്ച് ശ്രീധരൻ പള്ളിക്കര ഗ്രന്ഥാലയത്തിൽ മുന്നേറ്റം കലാസാംസ്കാരികവേദിയുടെ വീരവഞ്ചേരി സെൻ്റർ യൂണിറ്റ് വനിതാവേദിയുടെ നേതൃത്വത്തിൽ ലൈബ്രറി സന്ദർശനവും വായന പ്രോത്സാഹന പരിപാടിയും സംഘടിപ്പിച്ചു. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ഭവാനി എ.വി നിർവ്വഹിച്ചു. വായനയുടെ സംസ്കാരം സമൂഹത്തിൽ ശക്തിപ്പെടുത്തുന്നതിൽ ഗ്രന്ഥശാലകൾ വഹിക്കുന്ന പങ്ക് അവർ ഉദ്ഘാടന പ്രസംഗത്തിൽ എടുത്തു പറഞ്ഞു. ചടങ്ങിൽ വനിതാവേദി പ്രതിനിധികളായ മോളി ടി, രജുല ടി.എം, രഞ്ജിഷ കെ.ആർ  എന്നിവർ സംസാരിച്ചു.. തുടർന്ന് വിവിധ പുസ്തകങ്ങളുടെ പരിചയപ്പെടുത്തലും പുസ്തക ചർച്ചയും സംഘടിപ്പിച്ചു. വായനയിലൂടെ അറിവും സാമൂഹ്യബോധവും വളർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചടങ്ങിൽ പങ്കെടുത്തവർ സംസാരിച്ചു. കെ.പി. സുകുമാരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ലൈബ്രേറിയൻ പ്രസീത നന്ദി പ്രകാശപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe