പേരാമ്പ്ര : സെപ്റ്റംബർ 20 മുതൽ 26 വരെ പേരാമ്പ്രയിൽ വെച്ച് നടക്കുന്ന മുസ്ലിം ലീഗ് നിയോജക മണ്ഡലം സമ്മേളനത്തിന്റെ പ്രചരണാർത്ഥം വാളൂരിൽ മുസ്ലിം ലീഗ് കുടുംബ സംഗമം സംഘടിപ്പിച്ചു.
ജില്ലാ സെക്രട്ടറി സി. പി എ അസീസ് ഉദ്ഘാടനം ചെയ്തു. സി മജീദ് അധ്യക്ഷത വഹിച്ചു. അൻവർഷാ നൊച്ചാട് മുഖ്യപ്രഭാഷണംനടത്തി. സൗഫിതാഴേക്കണ്ടി, ടി പി.നാസർ, കെ.കെ മൗലവി, എം. സിഹസ്സൻ, വി. ബീരാൻ, കെ.പി അബ്ദുള്ള, കെ. പി അബൂബക്കർ, വി. എം ബീരാൻകോയ, വി.റിയാസ്, കെ.പി ഷഫീക്, എൻ.കെ ഹബീബ്, എം.കെ റൈസൽ, കെ.എം ആയിഷ എന്നിവര്‍ പ്രസംഗിച്ചു