വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ ഓഫീസ് കെട്ടിടവും കിണറും സമർപ്പിച്ചു

news image
Dec 28, 2023, 1:22 pm GMT+0000 payyolionline.in
കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്രത്തിനു വേണ്ടി ക്ഷേത്ര പരിപാലന സമിതി പുതുതായി നിർമ്മിച്ച ഓഫീസ് കെട്ടിടവും കിണറും ക്ഷേത്രത്തിന് സമർപ്പിച്ചു.
നിരവധി ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ മേൽശാന്തി വിഷ്ണു നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ പരിപാലന സമിതി പ്രസിഡൻ്റ് ഷൈജു പാലോട്ട് താഴ ക്ഷേത്രം പ്രസിഡൻ്റ് കുറുങ്ങോട്ട് സുനിൽകുമാറിന് താക്കോൽ കൈമാറി. ഊരാളൻ എടമോളി പത്മിനി അമ്മ, സെക്രട്ടറി രാഘവൻ തൊടുവയൽ, പുളിക്കൂൽ രാജൻ, സരോജിനി, ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe