തിരുവനന്തപുരം: വയോജന പെൻഷൻ 5000 രൂപയാക്കി വർദ്ധിപ്പിക്കുക , നാലു മാസത്തെ കുടിശിക ഉടൻ വിതരണം ചെയ്യുക , മുതിർന്ന പൗരന്മാർക്ക് നൽകിയ റെയിൽവേ ആനുകൂല്യം പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സീനിയർ സീസൺ ഫോറം സെക്രട്ടറിയേറ്റ് പടിക്കൽ സത്യാഗ്രഹ സമരം നടത്തി.
സംസ്ഥാന പ്രസിഡണ്ട് പ്രൊഫസർ എൻ ഗോപിനാഥൻ പിള്ള ഉദ്ഘാടനം ചെയ്തു. ട്രഷറർ കെടി രതീശൻ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി പി .കുമാരൻ , സെക്രട്ടറി വി.പി ചാത്തു, സി.കെ രഘുനാഥൻ നമ്പ്യാർ, കെ.ആർ പുരുഷോത്തമൻ പിള്ള, സി.സി ജോസ്, റിട്ടേഡ് മേജർ ജനറൽ ടി. പത്മിനി, സോമൻ ചാലിൽ എന്നിവർ സംസാരിച്ചു.