മലപ്പുറം: തെരഞ്ഞടുപ്പ് തോൽവിക്ക് പിന്നാലെ സിപിഐ മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റിൽ ഉന്നത നേതാക്കൾക്കെതിരെ വിമർശനം. വീട്ടിൽ പോയി ചോദിക്ക്, കടക്കു പുറത്ത്, ഡാഷ് മോനെ പ്രതികരണങ്ങൾ ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കിയെന്നും ഉന്നത നേതാക്കൾ ഇടപെട്ട് ദുർബല സ്ഥാനാർഥികളെ നിർത്തിയത് പരാജയത്തിന് കാരണമായെന്നും യോഗത്തിൽ വമർശനം ഉയർന്നു.ന്യൂനപക്ഷങ്ങളെ അകറ്റുന്ന തരത്തിലുള്ള പ്രതികരണങ്ങൾ നേതാക്കളിൽ നിന്നുണ്ടായി. സ്ഥാനാർത്ഥി നിർണയത്തിൽ എ വിജയരാഘവന്റെ ഇടപെടൽ തോൽവിക്ക് കാരണമായെന്നും യോഗത്തിൽ പറയുന്നു. യോഗത്തിൽ ബിനോയ് വിശ്വത്തിനുമെതിരേയും വിമർശനം ഉണ്ടായി. മലപ്പുറം ജില്ലയിൽ സിപിഐക്ക് ഉണ്ടായതും കനത്ത തോൽവിയാണെന്നും ആക്ഷേപമുയർന്നു.
വീട്ടിൽ പോയി ചോദിക്ക്, കടക്കു പുറത്ത് പ്രതികരണങ്ങൾ അവമതിപ്പ് ഉണ്ടാക്കി’; സിപിഐ മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റിൽ നേതാക്കൾക്കെതിരെ വിമർശനം
May 26, 2026, 8:29 am GMT+0000
payyolionline.in
മുഖ്യമന്ത്രിയുടെ വിവാദ ഗുരുവായൂർ സന്ദർശനം; ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ പര ..
ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: പാലക്കാട് നഗരസഭ കൗൺസിലർ പ്രശോഭ് വത്സന് മുൻകൂർ ..
