വെ​ഞ്ഞാ​റ​മൂ​ട്​ കൂട്ടക്കൊല; നടന്നത്​ റിപ്പര്‍ മോഡൽ

news image
Feb 25, 2025, 3:33 am GMT+0000 payyolionline.in

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തെ ന​ടു​ക്കി തി​രു​വ​ന​ന്ത​പു​ര​ത്തെ കൂ​ട്ട​ക്കൊ​ല​യി​ലെ എ​ഫ്.​ഐ.​ആ​ര്‍ പു​റ​ത്ത്. മാ​ര​കാ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​തി അ​ഞ്ചു​പേ​രെ​യും കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്.

റി​പ്പ​ര്‍ മോ​ഡ​ൽ നി​ഷ്ഠു​ര​മാ​യ കൊ​ല​പാ​ത​ക​മാ​ണ് ന​ട​ന്ന​തെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള​ട​ക്കം പ​റ​യു​ന്ന​ത്. അ​തി​ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​മാ​ണ് ന​ട​ന്ന​തെ​ന്ന് പൊ​ലീ​സും സ്ഥി​രീ​ക​രി​ക്കു​ന്നു. ചു​റ്റി​ക അ​ട​ക്ക​മു​ള്ള മാ​ര​കാ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് 23കാ​ര​നാ​യ അ​ഫാ​ൻ അ‍ഞ്ചു​പേ​രെ​യും കൊ​ല​പ്പെ​ടു​ത്തി​യ​ത്.

പാ​ങ്ങോ​ട്, വെ​ഞ്ഞാ​റ​മൂ​ട് സ്റ്റേ​ഷ​നു​ക​ളി​ലാ​യി മൂ​ന്ന് എ​ഫ്.​ഐ.​ആ​റു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെയ്തതെ​ന്നും റൂ​റ​ൽ എ​സ്‍പി പ​റ​ഞ്ഞു. ചി​ല​രെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും വി​വ​ര​മു​ണ്ട്. മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ട നാ​ട്ടു​കാ​രും അ​തി​ക്രൂ​ര​മാ​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നും വ​ലി​യ ആ​യു​ധ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നു​മാ​ണ് പ​റ​യു​ന്ന​ത്.

പ്ര​തി ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ​യെ​ന്ന കാ​ര്യം അ​ട​ക്കം കൂ​ടു​ത​ൽ പ​രി​ശോ​ധ​ന ആ​വ​ശ്യ​മു​ണ്ട്. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്ന പ്രാ​ഥ​മി​ക വി​വ​ര​മു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ളി​ലൊ​ക്കെ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണം. ചു​റ്റി​ക​കൊ​ണ്ട് മാ​ത്ര​മാ​ണോ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് ഈ ​ഘ​ട്ട​ത്തി​ൽ പ​റ​യാ​നാ​കി​ല്ലെ​ന്നും റൂ​റ​ൽ എ​സ്‍പി പ​റ​ഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe