വെള്ളറക്കാട് ട്രെയിൻ ഹാൾട്ട് നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണം- ഷാഫി പറമ്പിൽ

news image
May 24, 2025, 10:01 am GMT+0000 payyolionline.in
വെള്ളറക്കാട്: വെള്ളറക്കാട്   ട്രെയിൻ ഹാൾട്ട് നിർത്തലാക്കുവാനുള്ള റെയിൽവേ അധികൃതരുടെ ഏകപക്ഷീയമായ തീരുമാനം അടിയന്തിരമായി പിൻവലിക്കണമെന്ന് ഷാഫി പറമ്പിൽ എം പി ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ദിവസം പാലക്കാട് നടന്ന എം പി മാരുടെ യോഗത്തിലും വടകര റെയിൽവേ സ്റ്റേഷൻ ഉദ്‌ഘാടന വേളയിലും, വെള്ളറക്കാട് ഉൾപ്പെടെയുള്ള ചെറിയ സ്റ്റേഷനുകളിൽ കോവിഡ് കാലത്ത് നിർത്തലാക്കിയ ട്രെയിൻ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കുന്നത് സജീവമായി പരിഗണിക്കുമെന്ന് ഉറപ്പ് നൽകിയ റെയിൽവേ അധികാരികൾ സ്റ്റേഷൻ തന്നെ അടച്ചു പൂട്ടുന്ന വിചിത്രമായ നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്.
ട്രെയിനുകൾക്കുള്ള സ്റ്റോപ്പുകൾ നിർത്തലാക്കിയതിന് ശേഷം വരുമാനം കുറഞ്ഞു എന്ന മുടന്തൻ ന്യായം പറഞ്ഞു സ്റ്റേഷനുകൾ അടച്ചു പൂട്ടുവാനുള്ള റയിൽവേയുടെ നീക്കം ജനവിരുദ്ധവും സംശയാസ്പദവുമാണ്. കഴിഞ്ഞ അറുപത് വർഷത്തിലേറെ യാത്രക്കാർക്ക് വളരെ ഉപകാരപ്രദമായി പ്രവർത്തിച്ചു വരുന്ന വെള്ളറക്കാട് റെയിൽവേ സ്റ്റേഷന്റെ പ്രവർത്തനം തുടരണമെന്ന് എം പി ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe