കൊയിലാണ്ടി: വൈദ്യുതി ചാർജ് വർധനവിനെതിരെ ചേമഞ്ചേരിയിൽ ബിജെപി ധർണ്ണ നടത്തി. മണ്ഡലം പ്രസിഡന്റ് എസ്സ് ആർ ജയ്കിഷ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് അനിൽകുമാർ അധ്യക്ഷത വഹിച്ചു.
മണ്ഡലം ജന:സെക്രട്ടറി അഡ്വ: നിധിൻ, ചെങ്ങോട്ടുകാവ് പ്രസി: പ്രിയ ഒരുവമ്മൽ , സുജല കുമാരി , എരിയ സെക്രട്ടറി സജീവ് കുമാർ ,കർഷക മോർച്ച മണ്ഡലം പ്രസി. വിനോദ്, മണ്ഡലം എസ്, സി മോർച്ച മണ്ഡലം പ്രസി: രജീഷ് ,മണ്ഡലം കമ്മറ്റി അംഗമായ മാധവൻ പൂക്കാട്, ചെങ്ങോട്ട്കാവ് പഞ്ചായത്ത് വൈസ്, പ്രസി: മാധവൻ ബോധി, യുവമോർച്ച മണ്ഡലം പ്രസി: ജിതേഷ്, ഏരിയ വൈസ്.പ്രസി. ജിജു, സരീഷ് എന്നിവർ പങ്കെടുത്തു സംസാരിച്ചു.