മേപ്പയൂർ:വിവിധങ്ങളായകലാപരിപാടികളോടെ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സാംസ്കാരിക കൂട്ടായ്മ മേപ്പയൂർ പാലിയേറ്റീവ് കെയർ സെൻട്രറിൽ നടന്നു. കവി എം..പി അനസ് ഉദ്ഘാടനം ചെയ്തു. കവിയും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് വൈസ് പ്രസിഡണ്ട് കെ .എം പത്മനാഭൻ അധ്യക്ഷതവഹിച്ചു .ബ്ലോക്ക് സെക്രട്ടറി എ.എം കുഞ്ഞിരാമൻ, യൂണിറ്റ് പ്രസിഡണ്ട് എ. കെ ജനാർദ്ദനൻ ജോ.സെക്രട്ടറി ആർ .വി അബ്ദുറഹിമാൻ,സാംസ്കാരിക വേദി കൺവീനർ വി.ഒ.ഗോപാലൻ മാസ്റ്റർ, ജോ. സെക്രട്ടറി കെ. ടി ഗീതാമണി എന്നിവർ സംസാരിച്ചു. കൊച്ചുകുട്ടികളും കുടുംബാംഗങ്ങളും അവതരിപ്പിച്ച വൈവിധ്യമായ കലാപരിപാടികൾ ഏറെ ശ്രദ്ധേയമായി.
വർണ്ണാഭമായ പരിപാടികളോടെ പെൻഷനേഴ്സ് യൂണിയൻ സംസ്കാരിക കൂട്ടായ്മ

Oct 12, 2025, 8:26 am GMT+0000
payyolionline.in
നാദാപുരത്ത് – കല്ലാച്ചിയിൽ ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചു; വാതിലും ഉപ ..
ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; മരുന്ന് മാറി നൽകിയെന്ന് പരാത ..