ശബരിമല സ്വർണ്ണക്കൊള്ള: കട്ടിളപ്പാളി കേസിൽ കുറ്റപത്രം 25ന്, ദ്വാരപാലക പാളി കേസിൽ അടുത്തമാസം കുറ്റപത്രം

news image
Oct 8, 2026, 5:51 am GMT+0000 payyolionline.in

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കട്ടിളപ്പാളി കേസിൽ കരട് കുറ്റപത്രം ഹൈക്കോടതിയിൽ സമർപ്പിച്ച് എസ്ഐടി. 292 സാക്ഷികളുടെ മൊഴിയോടെയാണ് കരട് കുറ്റപ്പത്രം. അന്തിമകുറ്റപ്പത്രം സമർപ്പിക്കാൻ ഒരു ഫോറൻസിക് പരിശോധന ഫലം കൂടി കിട്ടേണ്ടതുണ്ടെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. നാഷണൽ മെറ്റലർജിക്കൽ ലബോട്ടറിയിൽ നിന്നുള്ള ഫലമാണ് കിട്ടേണ്ടത്. തിങ്കളാഴ്ച ഈ ഫലം കിട്ടും. ഇതിന് ശേഷം 25ന് അന്തിമ കുറ്റപ്പത്രം സമർപ്പിക്കാനാകുമെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു.

അന്വേഷണസംഘം ആവശ്യപ്പെട്ട സാവകാശം ഹൈക്കോടതി അനുവദിച്ചു. അഴിമതി തടയൽ നിയമം ചുമത്തിയതിനാൽ കേസിൽ പ്രോസിക്യൂഷൻ അനുമതി വേണമെന്നും എസ്ഐടി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ശബരിമല ദ്വാരപാലക സ്വർണ്ണക്കൊള്ള കേസ് അന്തിമ റിപ്പോർട്ട്‌ അടുത്ത മാസം 25 ഓടെ സമർപ്പിക്കാമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. ഇത് അംഗീകരിച്ച കോടതി സമയപരിധി പാലിക്കണമെന്ന നിർദ്ദേശം നൽകി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe