പാഷൻ ഫ്രൂട്ട് ഒട്ടുമിക്ക വീടുകളിലും കാണപ്പെടുന്ന ഒരു പഴമാണ്. ധാരാളം വിറ്റാമിനുകളും, ധാതുക്കളും , നാരുകളും, ആൻ്റിഓക്സിഡൻ്റുകളും ധാരാളം അടങ്ങിയിട്ടുണ്ട് ഇതിൽ. ഒരുപാട് ഗുണങ്ങൾ ഈ ഫലം കഴിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കും. പാഷൻ ഫ്രൂട്ടിന്റെ പ്രധാന ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു:
വിറ്റാമിൻ സി, വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ തുടങ്ങിയ ആൻ്റിഓക്സിഡൻ്റുകൾ ധാരാളം പാഷൻ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് രോഗപ്രതിരോധശേഷി നൽകുകയും അണുബാധകളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു:
ഇതിലെ പൊട്ടാസ്യത്തിൻ്റെ അളവ് രക്തക്കുഴലുകളെ റിലാക്സ് ചെയ്യാനും രക്തയോട്ടം വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഇത് രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുരക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം:
ഉയർന്ന നാരുകൾ കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നത് തടയാൻ ഇത് സഹായിക്കും. ഇത് പ്രമേഹരോഗികൾക്ക് നല്ല ഓപ്ഷനാണ്.
ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നു:
ഉയർന്ന അളവിലുള്ള നാരുകൾ ദഹനത്തെ സഹായിക്കുകയും മലബന്ധം ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു:
നാരുകൾ കാരണം പാഷൻ ഫ്രൂട്ട് ദീർഘനേരത്തേക്ക് വിശപ്പ് നിയന്ത്രിക്കാൻ സഹായിക്കുന്നു, അതുവഴി ശരീരഭാരം നിയന്ത്രിക്കാൻ സാധ്യതയുണ്ട്.ന്നു.