ജെ.സി.ഐ പുതിയനിരത്തിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

news image
Dec 11, 2023, 1:40 pm GMT+0000 payyolionline.in

 

പയ്യോളി:  ജെസിഐ പുതിയനിരത്തിന്റെ പത്തൊമ്പതാമത് പ്രസിഡണ്ടായി അബ്ദുൽ മനാഫ് ചുമതല ഏറ്റെടുത്തു. പയ്യോളിയിൽ നടന്ന ചടങ്ങ് ബിജു കാവിൽ ഉദ്ഘാടനം ചെയ്തു. ജെസിഐ സോൺ 21 ന്റെ പ്രസിഡണ്ട്  രാകേഷ് നായർ മുഖ്യാതിഥിയായിരുന്നു.
സോൺ വൈസ് പ്രസിഡണ്ട് മുഹമ്മദ് അഫ്സൽ, 2023 വർഷത്തെ പ്രസിഡണ്ട് ശ്രീനേഷ് , എന്നിവർ സംസാരിച്ചു. ചടങ്ങിൽ പ്രസിദ്ധ യുവ വ്യാപാരിയും മാർസൽ ഗ്രൂപ്പ്‌ എംഡി യുമായ അർജുൻ രാജിനെ വ്യവസായ മേഖലയിലുള്ള പ്രവർത്തനങ്ങൾക്ക് ജെ.സി.ഐ അവാർഡ് നൽകി ആദരിച്ചു. വിദ്യാഭ്യാസ മേഖലയിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച അബ്ദുൽ ഗഫൂർ മാസ്റ്റർക്ക് സെല്യൂട്ട് ദ ടീച്ചർ അവാർഡ് നൽകി.

സംഘടനയ്ക്കകത്ത് വളർന്നു വരുന്ന സംരഭകർക്കുള്ള കമൽപത്ര പുരസ്കാരം ശ്രീജിത്ത് (അഷിൻ മൊബൈൽസ് )സമ്മാനിച്ചു. വ്യത്യസ്ത മേഖലകളിൽ കഴിവു തെളിയിച്ച കുട്ടികൾക്കുള്ള യംങ് അച്ചീവർ അവാർഡ് പയ്യോളി ജി വി എച്ച് എസ് എസിലെ കൃഷ്ണേന്ദു, ശ്രീലക്ഷ്മി പുഴക്കൂൽ എന്നിവർക്ക് നൽകി.

ചടങ്ങിന് പ്രോഗ്രാം ഡയറക്ടർ ജെ.സി നിധിൻ സ്വാഗതവും,  രബിലാഷ് നന്ദിയും പറഞ്ഞു.
പാസ്റ്റ് പ്രസിഡണ്ടുമാരായ അജയ് ബിന്ദു, ഷാജി പുഴക്കൂൽ, രാജേഷ്, അബ്ദുറഹിമാൻ, ഡെന്നിസൺ എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe