വടകര: വടകര കോസ്റ്റൽ പോലീസ് സ്റ്റേഷന് വീണ്ടും അംഗീകാരം. സംസ്ഥാനത്തെ മികച്ച കോസ്റ്റൽ പോലീസ് സ്റ്റേഷൻ ബീറ്റ് ഓഫീസറായി മെയ് മാസം വടകര കോസ്റ്റൽ പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ വിജേഷ് ടി. പി യെ തെരെഞ്ഞെടുത്തു.
2024 ജനുവരിയിൽ സംസ്ഥാനത്തെ മികച്ച കോസ്റ്റൽ പോലീസ് സ്റ്റേഷനായി വടകര കോസ്റ്റൽ പോലീസ് സ്റ്റേഷൻ തെരെഞ്ഞെടുത്തിരുന്നു. പുരസ്കാരം കോഴിക്കോട് റൂറൽ ജില്ലാ പോലീസ്ചീഫ് ഡോ. അരവിന്ദ് സുകുമാർ ഐപിഎസിൽ നിന്നും വിജേഷ് ടിപി ഏറ്റുവാങ്ങി. വടകര കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദീപു സി എസ്, സബ്ബ് ഇൻസ്പെക്ടർ അബ്ദുൽ സലാം എൻ എന്നിവരും സംബദ്ധിച്ചു.