ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദേശീയ പ്രഖ്യാപിത നിലപാടായ ജാതി സെൻസെസ് നടപ്പിലാക്കാനുള്ള നടപടികൾ ഉടനെ ആരംഭിക്കണമെന്ന് ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എ കെ ശശി. ദളിത് കോൺഗ്രസിന്റെ വടക്കൻ മേഖല നേതൃതല യോഗം കോഴിക്കോട് ഉമ്മൻചാണ്ടി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ യൂ ഡി എഫ് ഗവൺമെന്റ് അധികാരത്തിൽ വരുന്നതിനു ദളിത് ആദിവാസി നൂനപക്ഷങ്ങൾ വഹിച്ച പങ്ക് നിർണായകയാണ്. കോൺഗ്രസ്സിന്റെ ദേശീയ നേതൃത്വമായ രാഹുൽ ഗാന്ധിയും, മല്ലികാർജുന ഗാർഗെയും കേരള ജനതക്ക് നൽകിയ ഉറപ്പായിരുന്നു യു ഡി എഫ് അധികാരത്തിൽ വന്നാൽ ജാതി സെൻസെസ് നടപ്പിലാക്കുമെന്ന്. വാഗ്ദാനങ്ങൾ പാലിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് എന്ന് സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര പദ്ധതികൾ നടപ്പിലാക്കിയതോടെ ജനങ്ങൾക്ക് വിശ്വാസ്യത ഉണ്ടായിരിക്കുന്നു. ജാതി സെൻസെസ് നടപ്പിലാക്കി കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃക ആകണമെന്ന് എ.കെ ശശി പറഞ്ഞു.
യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അജിത്ത് മാട്ടൂൽ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ്മാരായ പി രാമചന്ദ്രൻ, കട്ടാമ്പള്ളി രാമചന്ദ്രൻ, ശശികുമാർ, രാജീവ് ബാബു, വി ടി സുരേന്ദ്രൻ, അരവിന്ദാക്ഷൻ സി വി, അഭിലാഷ് വി എസ്, ബാബു കോതൂർ എന്നിവർ സംസാരിച്ചു. ഇ കെ ശീതൾ രാജ് സ്വാഗതവും, പി പി സാമിക്കുട്ടി നന്ദിയും പറഞ്ഞു.
