കൊയിലാണ്ടി: റോട്ടറി ക്ലബ് ചിറ്റിലപ്പള്ളി സപ്നഭവനം പദ്ധതിയുടെ സഹകരണത്തോടെ നിത്യാനന്ദനും കുടുംബത്തിനും (കീഴരിയൂർ ) വീട് വച്ച് നൽകി. വീടിന്റെ താക്കോൽ റൊട്ടറി സോണൽ കോഡിനേറ്റർ കേണൽ അരവിന്ദാദക്ഷൻ നിത്യനന്ദന് കൈമാറി
പ്രസിഡന്റ് ചന്ദ്രശേഖരൻ ടി കെ അധ്യക്ഷം വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ സജീവൻ മാസ്റ്റർ മുഖ്യ അഥിതിയായിരുന്നു. ഭവന പദ്ധതി ചെയർമാൻ വിനയചന്ദ്രൻ സി , ജി ജി ആർ ജൈജു ആർ ബാബു, സെക്രട്ടറി ബൽരാജ് കെ കെ, ഗോപാലകൃഷ്ണൻ കെ എസ് , സുധീർ കെ വി, സുനിൽ കുമാർ പി ,ഷിജിത്ത് കെ വി തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു
