തുറയൂർ : “മാനവികതയുടെ 50 വർഷങ്ങൾ ” എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് തുറയൂർ സമതകലാസമിതി നടത്തുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം ചെയ്തു. സമതയുടെ സ്ഥാപകാംഗവും സോഷ്യലിസ്റ്റും കലാ സാംസ്ക്കാരിക പ്രവർത്തകനുമായിരുന്ന കൂളിമാക്കൂൽ കുഞ്ഞിരാമൻ്റെ സ്മൃതി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ പ്രസിദ്ധ സിനി ആർട്ടിസ്റ്റ് സിറാജ് തുറയൂരും കവി മോഹനൻ തുറയൂരും ചേർന്നാണ് ലോഗോ പ്രകാശനം ചെയ്തത്.
ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ കെ.അൻസാർ ആധ്യക്ഷനായി. ലതീഷ് ഇടപ്പള്ളി, കെ.ടി പ്രമോദ് എന്നിവർ സംസാരിച്ചു. സംസ്ഥാന സ്കൂൾ കലോത്സവം, സംസ്ഥാന കായിക മേള, ദേശീയ സ്കൂൾ ഗെയിംസ് തുടങ്ങി 150 ൽ പരം ലോഗോകൾ രൂപകൽപ്പന ചെയ്ത അസ്ലം തിരൂരാണ് ലോഗോ രൂപകൽപ്പന ചെയ്തത്.
ഒക്ടോബർ 2 ന് പയ്യോളി അങ്ങാടിയിൽ വെച്ച് മുൻമന്ത്രി സി.കെ.നാണു ഉദ്ഘാടനം ചെയ്യുന്ന ഗാന്ധിസ്മൃതിയോടെ 50-ാം വാർഷികാഘോഷത്തിന് തുടക്കമാവും