പേരാമ്പ്ര: തിരഞ്ഞെടുപ്പിൽ വിജയിക്കാൻ വേണ്ടി സി.പി.എമ്മിന്റെ ഭൂരിപക്ഷ പ്രേമം തട്ടിപ്പാണെന്ന് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പിഎ. അസീസ്.
സിപിഎം ബിജെപിയുടെ പി.ആർ ഏജൻസിയായി അധ:പതിച്ചെന്നും അദ്ദേഹം പറഞ്ഞു.
കക്കറമുക്ക്മേഖലാ മുസ്ലിംലീഗ് കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പി.മൊയ്തു അധ്യക്ഷത വഹിച്ചു.

കക്കറമുക്ക്മേഖലാ മുസ്ലിംലീഗ് കുടുംബസംഗമം ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്യുന്നു,
ഇബ്രാഹിം എൻ .കെ സ്വാഗതവും, മൂസ എം .കെ നന്ദിയും പറഞ്ഞു. ഹസീം ചെമ്പ്ര മുഖ്യ പ്രഭാഷണം നടത്തി. സജ്ന മൂടാടി ക്ലാസ്സ് എടുത്തു. അബ്ദുൽ കരീം കോച്ചേരി, എം.വിമുനീർ മാസ്റ്റർ ,
കെ.കെനൗഫൽ , സീനത്ത് ടി,താഹിറ പി .മുംതാസ് , ടി,പി അബ്ദുറഹിമാൻ, ഉബൈദ് പി .സി, അഫ്സൽ പി , അബൂബക്കർ സിഎം, അമ്മദ് കെ, നിസാർ ടി, മൊയ്തു കെ, മൊയ്തു ,എംകെ, സുബൈദ കെ, ജമീല എന്നിവർ പ്രസംഗിച്ചു. പഴയകാല മുസ്ലിം ലീഗ് നേതാക്കളായ തറുവയ് ഹാജി, ഇബ്രാഹിം കെ സി, മൊയ്തി കെ എം, വികെ ഇബ്രാഹിം എന്നിവരെ ആദരിച്ചു.