ഇരിങ്ങൽ: സി.പി.ഐ (എം) ഇരിങ്ങൽ ലോക്കൽ കുടുംബസംഗമം പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം മുസാഫിർ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിവിധ മേഖലകളിൽ പുരസ്കാരങ്ങൾ നേടിയവരെയും ആദരിച്ചു.
കേന്ദ്ര ദളിത് സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡോ. കെ.പി. ബാലകൃഷ്ണൻ, സംസ്ഥാന ബാലസാഹിത്യ അക്കാദമി അവാർഡ് ജേതാവ് മിഥുന സജിൻ, കടത്തനാട് റിസർച്ച് സെന്റർ ഏർപ്പെടുത്തിയ പ്രാദേശിക ചരിത്ര പുരസ്കാരം ലഭിച്ച വി.കെ. ബിജു എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്.
ലോക്കൽ സെക്രട്ടറി പി. ഷാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ. ജയകൃഷ്ണൻ സ്വാഗതം ആശംസിച്ചു. ടി. അരവിന്ദാക്ഷൻ, മഞ്ജുഷ ചെറുപ്പനാരി എന്നിവർ സംസാരിച്ചു. കെ.കെ. രമേശൻ നന്ദി രേഖപ്പെടുത്തി.
