പയ്യോളി: മലബാർ പ്രദേശത്തെ യാത്ര പ്രശ്നം പരിഹാരം കാണാൻ ദക്ഷിണ റെയിൽവേ ജൂൺ 28ന് പ്രഖ്യാപിച്ച ഷൊർണൂർ- കണ്ണൂർ സ്പെഷ്യൽ എക്സ്പ്രസ്സ് ട്രെയിനിന് പയ്യോളിയിൽ സ്റ്റോപ്പ് അനുവദിക്കാത്തത്തിൽ പയ്യോളി ടൗൺ കോൺഗ്രസ് കമ്മറ്റി പ്രതിഷേധിച്ചു. ദേശീയ പാത വികസനവുമായി ബന്ധപെട്ടു ഏറ്റവും അധികം യാത്രാ ദുരിതം അനുഭവിക്കുന്ന പയ്യോളിയിൽ സ്റ്റോപ്പ് അനുവദിക്കാത്തത് മനുഷ്യത്വ രഹിതമായ അധികൃതരുടെ നിലപാടിന്റെ ഭാഗമാണെന്ന് യോഗം കുറ്റപെടുത്തി.
യോഗം ഇ കെ ശീതൾ രാജ് ഉദ്ഘാടനം ചെയ്തു. മനോജ് നമ്പൂരി മഠത്തിൽ മുഖ്യ അതിഥിയായ യോഗത്തിൽ ടൗൺ കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് പ്രജീഷ് കുട്ടംവള്ളി അധ്യക്ഷനായി. ഇ കെ ബിജു, രാജൻ രജേന്ദു, വിപിൻ വേലായുധൻ എന്നിവർ സംസാരിച്ചു. അഫ്സൽ ഹമീദ് സ്വാഗതവും മുനീർ എം കെ നന്ദിയും പറഞ്ഞു