പയ്യോളി : സ്റ്റാർ വിഷൻ എക്സലൻ്റ് അവാർഡ് ദാനവും കേരളത്തിലെ പ്രമുഖരായ കലാകാരന്മാർ അണിനിരക്കുന്ന ഗാന സദസ്സും ഫെബ്രുവരി 8 ന് ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വിവിധ മേഖലകളിൽ നിന്നുള്ള വിശിഷ്ട വ്യക്തികൾക്ക് അവാർഡ് നൽകുന്നുണ്ട്.
ആറ് പതിറ്റാണ്ടു കാലം മാപ്പിളപ്പാട്ടിൻ്റെ ലോകത്ത് വസന്തം വിരിയിച്ച സുൽത്താനും കേരള ഫോക്ലോർ അക്കാദമിയുടെ വൈസ് ചെയർമാനുമായിരുന്ന മർഹും മൂസ്സ എരഞ്ഞോളിയുടെ പേരിലും 1970-80 കാലഘട്ടങ്ങളിൽ ആകാശവാണിയിലൂടെ സ്ഥിരം ഗായകനും 2000 ത്തിൽ കേരള സംഗീത അക്കാദമി പുരസ്കാരം നൽകി സംസ്ഥാന സർക്കാർ ആദരിച്ച സംഗീത സംവിധായകനും ഗായകനുമായ മർഹും എം. കുഞ്ഞിമൂസ്സയുടെയും പേരിലുള്ള ഇശൽ അറേബ്യ എക്സലൻ്റ് അവാർഡാണ് നൽകുന്നത്.
ചെയർമാൻ മOത്തിൽ അബ്ദുറഹിമാൻ, ജനറൽ കൺവീനർ ബഷീർ തിക്കോടി ഇശൽ, മീഡിയ കൺവീനർ ടി.ഖാലിദ് എന്നിവർ വാർത്താസമ്മേളത്തിൽ പങ്കെടുത്തു.