തൃശ്ശൂർ(ചെറുതുരുത്തി): കേരളത്തിൻറെ ആരോഗ്യമേഖലയെ ദേശീയതലത്തിൽ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതിൽ കേരളത്തിലെ സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളും മുഖ്യപങ്കുവഹിച്ചിട്ടുണ്ടെന്ന് വി.കെ ശ്രീകണ്ഠൻ എം.പി അഭിപ്രായപ്പെട്ടു.
മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ (എം.എൽ.ഒ.എ) സംസ്ഥാന ജനറൽ കൗൺസിൽ മീറ്റ് ചെറുതുരുത്തി മൈലൈഫ് മെഡിസിറ്റി റിസോർട്ടിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മെഡിക്കൽ ലബോറട്ടറികൾ അടക്കമുള്ള സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനായി സർക്കാർ അവതരിപ്പിച്ചിട്ടുള്ള പുതിയ നിയമത്തെ
സ്വാഗതം ചെയ്യുന്നതോടൊപ്പം തന്നെ ഈ നിയമം ഈ മേഖലയിൽ നിലവിൽ
പ്രവർത്തിച്ചുവരുന്ന മെഡിക്കൽ ലബോറട്ടറികളുടെയും, അവിടെ ജോലി ചെയ്തു വരുന്ന ടെക്നീഷ്യൻമാരുടെയും നിലനിൽപ്പിനെ ഉറപ്പുവരുത്തുന്നത് കൂടിയാവണം എന്നും അദ്ദേഹം പറഞ്ഞു.

രാവിലെ 10 മണിക്ക് എം.എൽ.ഒ.എ സംസ്ഥാന പ്രസിഡന്റ് പി.കെ രജീഷ് കുമാർ സമ്മേളന വേദിക്ക് പുറത്ത് പതാക ഉയർത്തിയതോടെ സംസ്ഥാന കൗൺസിൽ മീറ്റ് ആരംഭിച്ചു. പാലക്കാട് എം.പി വി.കെ ശ്രീകണ്ഠൻ സംസ്ഥാന കൗൺസിൽ മീറ്റ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി സി പ്രതാപ് വാസു സ്വാഗതമാശംസിച്ചു.
സംസ്ഥാന പ്രസിഡന്റ് പി.കെ രജീഷ് കുമാർ അധ്യക്ഷ പ്രസംഗം നടത്തുകയും,
സംസ്ഥാന ജനറൽ സെക്രട്ടറി പ്രതാപ് വാസു.സി കഴിഞ്ഞ വർഷത്തെ വാർഷിക റിപ്പോർട്ട് അവതരണം നടത്തി. സംസ്ഥാന ട്രഷറർ ഷിറാസ് സലിം വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു.
സംസ്ഥാന കൗൺസിൽ മീറ്റിനോടനുബന്ധിച്ച്
തയ്യാറാക്കിയ എം.എൽ.ഒ.എ ന്യൂസ് ബുള്ളറ്റിൻ എം.പി വി.കെ ശ്രീകണ്ഠൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജി പുഴക്കൂലിന് നൽകി പ്രകാശനം ചെയ്തു.
നവീകരിച്ച വെബ്സൈറ്റിന്റെ ഉദ്ഘാടനം മുൻ സംസ്ഥാന പ്രസിഡന്റ് സി.ബാലചന്ദ്രൻ നിർവഹിച്ചു.
എം.എൽ.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഷാജി പുഴക്കൂൽ, ആൻറണി എലിജിയസ്, സുദീപ് കുമാർ.വി, രാജേന്ദ്രൻ.കെ സംസ്ഥാന സെക്രട്ടറിമാരായ ഷൈജു ആൻറണി, നൗഷാദ് മേത്തർ, സൈനുൽ ആബിദീൻ, ഇ അരുൺകുമാർ തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാന ട്രഷറർ ഷിറാസ് സലിം നന്ദി പറഞ്ഞതോടെ സംസ്ഥാന ജനറൽ കൗൺസിൽ മീറ്റ് സമാപിച്ചു.
