തിരുവനന്തപുരം: സ്വർണ പണയ തട്ടിപ്പ് കേസ് പ്രതികൾ പൊലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ സിപിഒമാരായ നിതിൻ, ആന്റണി എന്നിവർ സഞ്ചരിച്ച ബൈക്കിൽ കാറിടിപ്പിച്ചാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. പരിക്കേറ്റ ഇരുവരെയും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മാറനല്ലൂർ അംബേദ്കർ കോളനിക്ക് സമീപമാണ് സംഭവം നടന്നത്. സംഭവത്തിൽ ബാലരാമപുരം സ്വദേശിയായ സനോജിനെ നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിലെടുത്തു. പണയ സ്വർണം എടുത്തുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് സനോജ് ഉൾപ്പെടെ പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നു. ഇവരെ ബൈക്കിൽ പിന്തുടരുന്നതിനിടയിലാണ് സംഭവം നടന്നത്. പ്രതികൾ നെയ്യാറ്റിൻകര നിന്നും കാട്ടാക്കട ഭാഗത്തേക്ക് പോവുകയായിരുന്നു.
മുഖ്യപ്രതി ശ്രീജിത്തിനെ നേരത്തെ പിടികൂടിയിരുന്നു.
