കൊച്ചി: സ്വര്‍ണ വില വീണ്ടും കുതിച്ചുയര്‍ന്നു. വില പവന് 48640 തൊട്ട് സര്‍വകാല റെക്കോര്‍ഡിലെത്തി. ഈ മാസം ഒന്‍പതിനു 48,600ല്‍ എത്തിയ വിലയാണ് ഇന്ന് 48,640 ആയത്. ഗ്രാമിനു 6080 രൂപയായി.
ഇന്നലെ 200 രൂപ കുറഞ്ഞിരുന്നു. ഇന്ന് വീണ്ടും ഉയരുകയായിരുന്നു. കഴിഞ്ഞ വർഷം 2023 മാർച്ച് 19ന് സ്വർണ വില ആ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്ന 44,240 രൂപയായിരുന്നു.