സർക്കാർ ടൗൺഷിപ്പിലെ മണ്ണ് ഒലിച്ചിറങ്ങി; സമീപത്തെ വീടുകളുടെ മുറ്റം ചെളി കൊണ്ട് നിറഞ്ഞു, പരാതി

news image
May 6, 2026, 12:28 pm GMT+0000 payyolionline.in

വയനാട്ടിൽ സർക്കാർ ടൗൺഷിപ്പിലെ മണ്ണ് ഒലിച്ചിറങ്ങിയാതായി പരാതി. ടൗൺഷിപ്പ് നിർമാണത്തിനിടെ കൂട്ടിയിട്ട മണ്ണ് ഇന്നലെ പെയ്ത കനത്ത മഴയിൽ സമീപത്തെ വീടുകളിലേക്ക് ഒലിച്ചിറങ്ങിയതായി പരാതി. ടൗൺഷിപ്പിന് സമീപത്തെ വീടുകളുടെ മുറ്റത്ത് ചെളി കൊണ്ട് നിറഞ്ഞു. സമീപത്തെ തോടുകളിൽ ചെളി നിറഞ്ഞു. ഉരാളുങ്കൽ അധികൃതരോട് പരാതി പറഞ്ഞിട്ടും നടപടിയെടുത്തില്ല എന്ന് പ്രദേശവാസികൾ പറഞ്ഞു.

മണ്ണ് കൂട്ടിയിട്ടത് അശാസ്ത്രീയമായി. സമയബന്ധിതമായി നടപടികൾ സ്വീകരിക്കുമെന്ന് ടി സിദ്ദിഖ് അറിയിച്ചു. അതേസമയം വയനാട് മേപ്പാടിയിൽ നിർമാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് തകർന്നുവീണു ഒരാൾ മരിച്ചു. കടൂർ സ്വദേശി കരിപ്പായി അസീസ് ആണ് മരണപ്പെട്ടത്. പരിക്കേറ്റ ദേവരാജ് മേപ്പാടിയിലെ സ്വകാര്യ മെഡിക്ക കോളേജിൽ ചികിത്സയിലാണ്.

അതേസമയം ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിൽ 19 വീടുകൾ കൂടി നേരത്തെ കൈമാറിയിരുന്നു. മൂന്ന് നാല് സോണുകളിലെ വീടുകളുടെ താക്കോലാണ് മൂന്നാംഘട്ട പരിശോധനയ്ക്ക് ശേഷം ഗുണഭോക്താക്കൾക്ക് നൽകിയത്. എന്നാൽ, 178 വീടുകളും താമസ യോഗ്യമായ ശേഷം മാത്രമേ താമസം ആരംഭിക്കുവെന്നാണ് ദുരന്തബാധിതരുടെ നിലപാട്.

കഴിഞ്ഞദിവസം ഏഴു വീടുകൾ ഉൾപ്പെടുന്ന ഒരു ക്ലസ്റ്ററും സാങ്കേതികമായി കൈമാറിയിരുന്നു. അതേസമയം, ടൗൺഷിപ്പിലെ 178 വീടും ഇന്ന് കിഫ് കോണിന് പരിശോധനയ്ക്കായി ഊരാളുങ്കൽ കൈമാറി. എല്ലാ സജ്ജീകരണങ്ങളും ചെയ്ത ശേഷമാണ് പരിശോധനയ്ക്ക് നൽകുന്നത് എന്നാണ് ഊരാളുങ്കലിൻറെ വിശദീകരണം.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe