സർഗാലയയും അലയൻസ് യൂണിവേഴ്‌സിറ്റിയും ധാരണാപത്രം കൈമാറി; കല, ഡിസൈൻ, ഗവേഷണ മേഖലകളിൽ സഹകരണം

news image
Jul 5, 2026, 12:19 pm GMT+0000 payyolionline.in

ഇരിങ്ങൽ: ബംഗളൂരുവിലെ മുൻനിര സർവ്വകലാശാലയായ അലയൻസ് യൂണിവേഴ്സിറ്റിയും ഇരിങ്ങലിലെ സർഗാലയ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജും തമ്മിൽ കൈകോർക്കുന്നു. കലാകരകൗശലം, വിനോദസഞ്ചാരം, ഡിസൈൻ വിദ്യാഭ്യാസം, ഗവേഷണം എന്നീ മേഖലകളിലെ സഹകരണത്തിനായുള്ള ധാരണാപത്രം സർഗാലയയിൽ വെച്ച് കൈമാറി.

അലയൻസ് യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. എം. വിശ്വനാഥയ്യയും സർഗാലയ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ രാജേഷ് ടി.കെ.യും കരാറിൽ ഒപ്പുവെച്ചു. ചടങ്ങിൽ അലയൻസ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ബി. പ്രീസ്റ്റലി ഷാൻ മുഖ്യാതിഥിയായിരുന്നു. സർഗാലയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷാരോൺ വീട്ടിൽ അധ്യക്ഷത വഹിച്ചു. യു.എൽ.സി.സി.എസ്. (ULCCS) മാനേജിങ് ഡയറക്ടർ ഷാജു എസ്. മുഖ്യപ്രഭാഷണം നടത്തി.

ഇന്ത്യൻ നോളെഡ്ജ് സിസ്റ്റം ഡയറക്ടർ ഡോ. എ.എം. ശ്രീധരൻ, പെർഫോമിങ്, വിഷ്വൽ ആൻഡ് ക്രിയേറ്റീവ് ആർട്സ് മേധാവി ഡോ. ശ്രുതി ചന്ദ്രശേഖർ, അലയൻസ് യൂണിവേഴ്സിറ്റി ഐ.ക്യു.എ.സി. (IQAC) അസോസിയേറ്റ് ഡയറക്ടർ ഡോ. ആതിര ബി. കൈമൾ, യു.എൽ.സി.സി.എസ്. കോർപ്പറേറ്റ് എച്ച്.ആർ. ഹെഡ് ഹരീന്ദ്രൻ കെ. എന്നിവർ ആശംസകൾ നേർന്നു. സർഗാലയ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ രാജേഷ് ടി.കെ. സ്വാഗതവും ക്രാഫ്റ്റ്സ് ആൻഡ് ഡിസൈൻ മാനേജർ കെ.കെ. ശിവദാസൻ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe