ചിങ്ങപുരം: സി കെ ജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ‘യുദ്ധവിരുദ്ധ ദിനം’ ആചരിച്ചു. ഹിരോഷിമ ദിനമായ ഓഗസ്റ്റ് ആറിന് സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ വിദ്യാർഥികൾ യുദ്ധവിരുദ്ധ പ്രതിജ്ഞയെടുക്കുകയും സഡാക്കോ കൊക്കുകൾ ഉണ്ടാക്കി പ്രദർശിപ്പിക്കുകയും ചെയ്തു.
ലോകസമാധാനത്തിന് ഭീഷണിയായി രാജ്യങ്ങൾ തമ്മിലുള്ള മത്സരങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളിൽ സമാധാന സന്ദേശം എത്തിക്കുക എന്ന് ഉദ്ദേശത്തോടുകൂടിയാണ് ദിനാചരണം സംഘടിപ്പിച്ചത്.
ഹിരോഷിമയിൽ മരിച്ചുവീണവർക്ക് എൻ എസ് എസ് വളണ്ടിയേഴ്സ് മെഴുകുതിരി കത്തിച്ച് ആദരം അർപ്പിച്ചു. അതോടൊപ്പം ഇനി ഒരു യുദ്ധം ഉണ്ടാവരുതെന്ന സന്ദേശം പകർന്നു കൊടുക്കുകയും ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പൽ പി ശ്യാമള യുദ്ധവിരുദ്ധ പ്രഭാഷണം നടത്തി. പ്രോഗ്രാം ഓഫീസർ മഞ്ജുഷ ഐ വി നേതൃത്വം നൽകിയ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ആർ എസ് രജീഷ്, ഗൈഡ്സ് വിംഗ് ക്യാപ്റ്റൻ ദീപ കെ,അനീഷ് കുമാർ പി ഐ, മുൻ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ദീപ കെ, ജഷിത സി ജെ, സ്മിത, തീർത്ഥ, അബിഷ പി സി, ശാലിനി എന്നിവർ സന്നിഹിതരായിരുന്നു.