കൊയിലാണ്ടി: കൊയിലാണ്ടി ബാർ അസോസിയേഷന്റെയും കോടതി ജീവനക്കാരുടെയും സംയുക്കമായി ഗാന്ധി ജയന്തി ആഘോഷവും, സേവനദിനവും നടത്തി. കോടതി പരിസരത്ത് നടന്ന സേവനദിന പരിപാടി മുൻസിഫ്, മജിസ്ട്രേട്ട് ആമിന കുട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ ജഡ്ജ് അനിൽ ടി.പി. മുഖ്യഭാഷണം നടത്തി. അഭിഭാഷകരായ, വി.സത്യൻ, പി.ടി ഉമേന്ദ്രൻ, ടി.എൻ. ലീന , കോടതി ജീവനക്കാരായ വിനോദ്, എം ടി മധു , ടി സുധ മോഹനൻ , രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നല്കി.
കൊയിലാണ്ടി ബാർ അസോസിയേഷനും ജീവനക്കാരും ഗാന്ധി ജയന്തി ദിനം ആചരിച്ചു
Oct 2, 2022, 7:14 am GMT+0000
payyolionline.in
പയ്യോളി-തിക്കോടി ദേശീയപാതയോരത്തെ ആറ് കടകളിൽ മോഷണം; നഷ്ടപ്പെട്ടത് രണ്ട് ലക്ഷം ..
വിയ്യൂരിലെ കന്മനക്കണ്ടി ബാലൻ നായർ നിര്യാതനായി