അരിക്കുളത്ത് വയലിന് തീപിടിച്ചു

news image
Apr 13, 2024, 10:41 am GMT+0000 payyolionline.in

കൊയിലാണ്ടി: വയലിനു തീ പിടിച്ചു.അരിക്കുളം ആശുപത്രിക്ക് സമീപം പറമ്പടി താഴ വയലാണ് തീ പിടിച്ചത്. ഇന്നു ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു തീആളിപടർന്നത്. കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാ സേനയും,  സ്ഥലത്തെത്തിയിട്ടുണ്ട്. തീ അണക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. പ്രസിദ്ധമായ വെളിയണ്ണൂർ ചല്ലിയുടെ ഭാഗമായുള്ള വയലാണിത്.തീ കൊടുത്തതാണോ എന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു 35 ഏക്കറോളം വിസ്തൃതിയുള്ളതാണ് വയൽ. പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe