പയ്യോളി: ഇന്നലെ അന്തരിച്ച പയ്യോളിയിലെ പ്രഗത്ഭ അഭിഭാഷകനായ എന്‍.കെ. പരമേശ്വരന് നാടിന്റെ യാത്രാമൊഴി. അദ്ദേഹം അംഗമായിട്ടുള്ള പയ്യോളി സൌത്ത് റെസിഡെന്റ്സ് അസോസിയേഷന് ആണ് പയ്യോളി ടൌണില്‍ അനുശോചന യോഗം സംഘടിപ്പിച്ചത്. പയ്യോളിയെ ഏറെ സ്നേഹിച്ച ജനകീയനായ അഭിഭാഷകനായിരുന്നു എന്‍കെ പരമേശ്വരന് എന്ന് അനുശോചന യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഇന്ന് ഏറെ പേര് ആശ്രയിക്കുന്ന കീഴൂര്‍-നന്തി റോഡ് രൂപപ്പെടുന്നത് അദ്ദേഹത്തിന്റെ ആശയത്താലാണെന്ന് ടി ചന്തുമാസ്റ്റര്‍ അനുസ്മരിച്ചു.
എം.സമദ് അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീഖ്. കെ ദിവാകരന്, മഠത്തിൽ നാണു,മഠത്തിൽ അബ്ദുറഹ്മാൻ. ഏ.കെ ബൈജു , പി.എം. റിയാസ്, വി.എം ഷാഹുൽ ഹമീദ്. ടി.പി. നാണു, അഡ്വ : ജലീൽ ഏ.പി. കുഞ്ഞബ്ദുള്ള , അഡ്വ : കെ അബ്ദുറഹ്മാൻ, കെ.പി. ഗിരീഷ് കുമാർ, സി.വി.ബാലഗോപാലൻ, പി.കെ പുരുഷോത്തമൻ, രാജേഷ് പള്ളിക്കര,വഹാബ് മാസ്റ്റർ, സജീഷ് കരിങ്ങാറ്റി എന്നിവർ സംസാരിച്ചു.