പയ്യോളി :സമഗ്ര ശിക്ഷ കേരളം കോഴിക്കോട് പ്രീപ്രൈമറി അധ്യാപകരുടെ ത്രിദിന മേഖലാതല പരിശീലനം ‘കഥോത്സവം ” പ്രീ പ്രൈമറി വിദ്യാർത്ഥിനി ഗായത്രിലക്ഷ്മി.എ കഥ പറഞ്ഞ് കൊണ്ട് ഉദ്ഘാടനം ചെയ്തു. ഇരിങ്ങൽ സർഗ്ഗാലയിൽ നടക്കുന്ന റസിഡൻഷ്യൽ ശിൽപശാല മേലടി ബിപിസി അനുരാജ് വരിക്കാലിൽ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ കോഴിക്കോട് ഡിപി ഒ മനോജ് കുമാർ പി.പി മുഖ്യാതിഥിയായും ഡയറ്റ് പ്രിൻസിപ്പൽ യു.കെ അബ്ദുൾ നാസർ മുഖ്യപ്രഭാഷകനായും പങ്കെടുത്തു. ബി ആർ സി ട്രെയിനർ പി അനീഷ് സ്വാഗതം പറഞ്ഞു. സായിശ്വേത പദ്ധതി വിശദീകരണവും സജിത പി നന്ദിയും രേഖപ്പെടുത്തി.