ജൂൺ 2 മുതൽ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനായുള്ള അപേക്ഷകൾ സമർപ്പിക്കാം

news image
May 25, 2023, 11:15 am GMT+0000 payyolionline.in

തിരുവനന്തപുരം :ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനായുള്ള അപേക്ഷകൾ ജൂൺ 2 മുതൽ സമർപ്പിക്കാം. ജൂൺ 9 ആണ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തിയതി. ഓൺലൈനായാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.

ട്രയൽ അലോട്ട്‌മെന്റ് ജൂൺ 13 ന് നടത്തും. ജൂൺ 19 നാണ് ആദ്യ അലോട്ട്‌മെന്റ്. മുഖ്യ ഘട്ടത്തിൽ 3 അലോട്ട്മെന്റുകളാണ് ഉണ്ടാവുക. ജൂലൈ 1 ആണ് മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് തീയതി. മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂം കൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി ജൂലൈ 5ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe