‘മാലിന്യമുക്ത നവകേരളം’; കൊയിലാണ്ടിയിൽ ഉറവിടമാലിന്യ സംസ്കരണ ഉപാധികളുടെ പ്രദർശനമേള

news image
Jun 1, 2023, 11:15 am GMT+0000 payyolionline.in

കൊയിലാണ്ടി: മാലിന്യമുക്ത നവകേരളം പരിപാടിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ ഉറവിടമാലിന്യ സംസ്കരണ ഉപാധികളുടെ പ്രദർശനമേള സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭയും ശുചിത്വമിഷന്റെയും ആഭിമുഖ്യത്തിലാണ് പ്രദർശനമേള സംഘടിപ്പിച്ചത്.

പ്രദർശനമേള നഗരസഭ ചെയർപേഴ്സൺ കെ പി സുധ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ അഡ്വക്കേറ്റ് കെ സത്യൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ശുചിത്വ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ കൃപവാര്യർ, കൗൺസിലർ വിഷ്ണു എൻ എസ് .ഹെൽത്ത് ഇൻസ്പെക്ടർമാരായ ജമീഷ് മുഹമ്മദ് , ലിജോയി എൽ എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ റിഷാദ് ചടങ്ങിന് നന്ദി പറഞ്ഞു.

മാലിന്യങ്ങൾ പൊതുസ്ഥലങ്ങളിലും മറ്റും വലിച്ചെറിയാതെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്കരണ ഉപാധികൾ സ്ഥാപിക്കണമെന്നും അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറണമെന്നും ചെയർപേഴ്സൺ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe