സംസ്ഥാനത്തെ റോഡുകളിൽ പുതുക്കിയ വേഗപരിധി പ്രാബല്യത്തിൽ; വിജ്ഞാപനം പുറത്ത്

news image
Jul 1, 2023, 4:18 am GMT+0000 payyolionline.in

തിരുവനന്തപുരം ∙ സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി ഇന്നു മുതൽ പ്രാബല്യത്തിലാകും. ഇതു സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയതായി മന്ത്രി ആന്റണി രാജു അറിയിച്ചു. ദേശീയ വിജ്ഞാപനത്തിനനുസൃതമായാണു വേഗപരിധി പുതുക്കിയത്.

അനുവദനീയമായ വേഗപരിധി*

(6 വരി ദേശീയ പാത, 4 വരി ദേശീയ പാത, മറ്റു ദേശീയപാതകൾ, 4 വരി സംസ്ഥാന പാത, മറ്റു സംസ്ഥാന പാതകളും പ്രധാന ജില്ലാ റോഡുകളും, മറ്റു റോഡുകൾ, നഗര റോഡുകൾ)

∙ 9 സീറ്റ് വരെയുള്ള യാത്രാവാഹനം: 110  100  90  90  80  70  50

∙ 9 സീറ്റിനു മുകളിലുള്ളവ: 95   90    85  80  70  60  50

∙ ചരക്ക് വാഹനം : 80   80    70  70  65  60  50

∙ ഇരുചക്ര വാഹനം: നഗര റോഡുകളിൽ 50, മറ്റെല്ലാ റോഡുകളിലും 60.

∙ മുച്ചക്ര വാഹനത്തിനും സ്കൂൾ ബസിനും എല്ലാ റോഡുകളിലും 50.

*മണിക്കൂറിൽ എത്ര കിലോമീറ്റർ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe