എസ്എസ്എഫ് കൊയിലാണ്ടി ഡിവിഷൻ സാഹിത്യോത്സവം; പയ്യോളി സെക്ടർ ജേതാക്കള്‍

news image
Jul 11, 2023, 2:57 am GMT+0000 payyolionline.in

കൊയിലാണ്ടി : എസ്എസ്എഫ് കൊയിലാണ്ടി ഡിവിഷൻ സാഹിത്യോത്സവിൽ 382 പോയിൻറ് നേടി പയ്യോളി സെക്ടർ ജേതാക്കളായി.
311 പോയിന്റ് നേടി തിക്കോടി സെക്ടറും 284 പോയിന്റ് നേടി അരിക്കുളം സെക്ടറും യഥാക്രമം രണ്ടും മൂന്നും സ്ഥാനക്കാരായി.സർഗ്ഗ പ്രതിഭയായി ഹാദി ചേമഞ്ചേരിയും കലാ പ്രതിഭയായി ജാബിർ അരിക്കുളവും തിരഞ്ഞെടുക്കപ്പെട്ടു.

 


രണ്ട് ദിവസങ്ങളിലായി കൊല്ലം അൽഹമദാൻ സുന്നി മദ്റസ കാമ്പസിൽ നടന്ന 30ാം എഡിഷൻ സാഹിത്യോത്സവിന്റെ
സമാപന സെഷൻ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി അഫ്സൽ കൊളാരി ഉദ്ഘാടനം ചെയ്തു.മുഹമ്മദ് അലി കിനാലൂർ അനുമോദന പ്രഭാഷണം നടത്തി.അബ്ദുൽ കരീം നിസാമി അധ്യക്ഷത വഹിച്ചു.സയ്യിദ് ഇബ്റാഹിം ബാഫഖി തങ്ങൾ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.

 


ജില്ലാ സെക്രട്ടറി മുജീബ് സുറൈജി ജേതാക്കളെ പ്രഖ്യാപിച്ചു.അബ്ദുൽനാസർ സഖാഫി തിക്കോടി, സുഹൈർ സഖാഫി, അൻഷാദ് സഖാഫി,കമ്മന ഉമ്മർ ഹാജി, ഹുസൈൻ ഹാജി പയ്യോളി, അസൈനാർ ഹാജി, നൗഫൽ മുടപ്പിലാവിൽ സംബന്ധിച്ചു.
സഹദ് സഖാഫി സ്വാഗതവും ഷബീബ് പയ്യോളി നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe