തുറയൂര്‍ : കേരള സർക്കാറിന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും തുറയൂർ ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംരംഭക ശിൽപശാല തുറയൂർ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു. പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. എം രാമകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. കെ ഗിരീഷ് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് സെക്രട്ടറി കൃഷ്ണ കുമാർ സ്വാഗതവും ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സബിൻ രാജ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദിപിന, മെമ്പർമാർആയ കുട്ടികൃഷ്ണൻ, അബ്‌ദുൾ റസാഖ്,തുറയൂർ ഗ്രാമീണ ബാങ്ക് അസിസ്റ്റന്റ് മാനേജർ സായൂജ് എന്നിവർ ആശംസയും അർപ്പിച്ച് സംസാരിച്ചു. മേലടി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ സുധീഷ് കുമാർ സംരംഭകത്വ പ്രാധാന്യം, സ്വയം തൊഴിൽ വായ്പ ലഭിക്കാനുള്ള നടപടിക്രമങ്ങൾ , വിവിധ തരം സർക്കാർ പദ്ധതികൾ ആനുകൂല്യങ്ങൾ, ലൈസൻസ് നടപടി ക്രമങ്ങൾ മുതലായ വിഷയങ്ങളിൽ സമഗ്രമായ ക്ലാസും നടത്തി. 60 പേർ പങ്കെടുത്ത പരിപാടിയിൽ പഞ്ചായത്ത് ഇ ഡി ഇ നവനീത് കെ ആർ നന്ദി അറിയിച്ചു.